R E N S F E D

Rensfed, the Registered Engineers and Supervisors Federation, is a leading organization in Kerala that advocates for the rights, professional development, and ethical standards of engineers and supervisors across various disciplines.

By - Law

  • Home
  • About
  • By - Law
#

By - Law

രജിസ്‌ട്രേഡ്‌ എഞ്ചിനീയേഴ്‌സ്‌ & സുപ്പര്‍വൈസേഴ്‌സ്‌ ഫെഡറേഷന്‍ (റെന്‍സ്ഫെഡ്‌) നിയമങ്ങളും ചട്ടങ്ങളും ഇന്ത്യന്‍ ട്രേഡ്‌ യൂണിയന്‍ ആക്ട്‌ പ്രകാരം താഴെ പറയുന്ന വൃവസ്ഥകളില്‍ ഈ സംഘടന സ്ഥാപിതമായിരിക്കുന്നു

1. പേര്‌; ഈ സംഘടനയുടെ പേര്‍ രജിസ്ട്രേഡ്‌ എഞ്ചിനീയേഴ്‌സ്‌ & സൂപ്പര്‍വൈസേഴ്സ്‌ ഫെഡറേഷന്‍ റെന്‍സ്ഫെഡ്‌ എന്നായിരിക്കും.

2. ഓഫീസും മേല്‍വിലാസവും:
റൂം നമ്പര്‍ 10,രണ്ടാംനില, കെ സോണ്‍ ദ്രേഡ്‌ സെന്റര്‍, ബാങ്ക്‌ ഓഫ്‌ ബറോഡക്ക്‌
സമീപം, കോര്‍ണേഷന്‍ തിയറ്ററിന്‌ എതിര്‍വശം, മാക്കോലത്ത്‌ റോഡ്‌, പി.ഒ.
പുതിയറ, കോഴിക്കോട്‌, പിന്‍ 673004.
3. പ്രവര്‍ത്തന പരിധി
സംഘടനയുടെ പ്രവര്‍ത്തന പരിധി നിലവില്‍ കേരള സംസ്ഥാനമായിരിക്കും.
എന്നാല്‍ ഉചിതമെന്ന്‌ തോന്നുന്ന പക്ഷം മറ്റു സംസ്ഥാനങ്ങളിലേക്കോ അഖിലേ
ന്ത്യാതലത്തിലോ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്‌ സംസ്ഥാന കമ്മറ്റിക്ക്‌ അധികാരമുണ്ടായിരിക്കും.

4. ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും
A) രാഷ്ട്രീയപരവും മതപരവുമായ വിഭാഗീയത ഇല്ലാതെ അംഗങ്ങളുടെ തൊഴില്‍ പരമായ ഉന്നമനവും സുരക്ഷിതത്വവും സര്‍വ്വോപരി ദേശസ്നേഹത്തിലധി ഷ്ഠിതമായ രാഷ്ട പുനര്‍നിര്‍മ്മാണവും
0) കെട്ടിടനിര്‍മ്മാണ നിയമങ്ങളുദേയും DTP സ്കീമിന്റെയും സമഗ്ര നഗര വികസന പദ്ധതികളുടേയും നിര്‍മ്മാണ സമയത്തും മറ്റും (പഠായോഗികവും ജനഹിതം മാനിച്ചു കൊണ്ടുമുള്ള നിര്‍ദ്ദേശങ്ങള്‍ അതാത്‌ സര്‍ക്കാറുകള്‍ക്കും സര്‍ക്കാറിനാല്‍ നിയമിതമാകുന്ന സമിതികള്‍ക്കും നല്‍കുക, അതുവഴി രാജ്യത്തിന്റെ സമഗ്രവികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുക.
C) ആധുനിക കെട്ടിടനിര്‍മ്മാണ രീതികളെക്കുറിച്ച്‌ പഠനങ്ങളും പരീക്ഷണങ്ങളും നടത്തുക വഴി കുറഞ്ഞ ചെലവില്‍ എന്നാല്‍ സുരക്ഷിതത്വത്തിന്‌ കോട്ടം തട്ടാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും, അങ്ങിനെ സാമ്പത്തിക
1 മായി താഴെക്കിടയിലുള്ളവര്‍ക്ക്‌ കൂടുതല്‍ ഗുണകരമായ രീതി അവലംബി ക്കുകയും, നിര്‍മ്മാണ മേഖലയിലെ സമകാലിക വിഷയങ്ങളില്‍ ആധികാരിക മായി ഇടപെടുകയും ചെയ്യുക.
d) രാജ്യത്തിന്റെ നിര്‍മ്മാണ (പവര്‍ത്തനങ്ങളെ സഹായിക്കുന്ന വിവിധ ഏജന്‍സി കളുമായി സഹകരണപൂര്‍വ്വം പ്രവര്‍ത്തിക്കുകയും രാജ്യത്തെ വികസന അതോറിറ്റികള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സര്‍വ്വോപരി ഇന്ത്യാ മഹാരാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന സന്നദ്ധസംഘടനകള്‍ക്കും സഹായകമാവുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുക.
2) ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും പ്ലാനിംഗിലും ഇതു സംബന്ധിച്ച്‌ വികസന പ്രവര്‍ത്തനങ്ങളിലും ആധുനിക രീതി നടപ്പിലാക്കുവാന്‍ സഹായി ക്കുകയും, നിര്‍മ്മാണനിയമങ്ങളെക്കുറിച്ചും മറ്റും പൊതുജനങ്ങളെ ബോധ വല്‍ക്കരിക്കുകയും ചെയ്യുക.
1) അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ വൃത്യാസങ്ങള്‍ ഒഴിവാക്കുകയും തങ്ങളുടെ സേവനത്തിന്‌ അനുസൃതമായ വേതനം ഉറപ്പുവരുത്തുകയും അവരുടെ ക്ഷേമത്തിനും താല്‍പര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുക.
8) അംഗങ്ങളുടെ ഉന്നമനം ലക്ഷ്യംവെച്ചുകൊണ്ട്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി കള്‍ സ്ഥാപിക്കുക.
0) അംഗങ്ങളുടെ സാമൂഹ്യവും സാംസ്‌കാരികവും സാമ്പത്തികവും രാഷ്ട്രീയ പരവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിന്‌ വേണ്ടി പ്രവര്‍ത്തിക്കുക.
i) പ്രസിദ്ധീകരണങ്ങള്‍, സെമിനാറുകള്‍, പഠനക്ലാസ്സുകള്‍, പഠനയാ(്രകള്‍, പ്രദര്‍ശനങ്ങള്‍, ചര്‍ച്ചുകള്‍ തുടങ്ങിയവ വഴി അംഗങ്ങളേയും, പൊതുജനങ്ങ ളേയും ബോധവാന്മാരാക്കുകയും ചെയ്യുക.
|) അംഗങ്ങള്‍ക്ക്‌ സംഘടനാതലത്തില്‍ നൂതന സാങ്കേതിക അറിവ്‌ ലഭ്യമാക്കു കയും അങ്ങിനെ കെട്ടിടനിര്‍മ്മാണ നിയമപ്രകാരം തങ്ങളുടെ കടമകളെ കുറിച്ച്‌ ബോധവാന്‍മാരാവുക.
0 രാഷ്ട്രപുരോഗതിക്ക്‌ സഹായകമാകുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, സംഘടനക്കും, പൊതുജനങ്ങള്‍ക്കും ഗുണകരമാകുന്ന രീതിയിലുള്ള പ്രവര്‍ ത്തനങ്ങള്‍ ഒറ്റക്കോ സമാനചിന്താഗതിയുള്ള മറ്റു സംഘടനകളുമായോ, വൃക്തികളുമായോ ചേര്‍ന്ന്‌ സംഘടിപ്പിക്കുക. സാങ്കേതിക വിദ്യാഭ്യാസസ്ഥാപ നങ്ങള്‍ നടത്തുകയും, സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കുവേണ്ടി ക്ഷേമകാര്യ(പവര്‍ത്തനങ്ങള്‍ നടത്തു
2 കയും അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുക 5. അംഗത്വം:
൭) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ കെട്ടിടങ്ങളുടെ നിര്‍മ്മാണാനുമതി ക്കുള്ള പ്ലാന്‍ തയ്യാറാക്കുന്നതിനും മേല്‍നോട്ടം നടത്തുന്നതിനും ഉള്ള രജിസ്‌ട്രേഷന്‍ നേടിയവര്‍ക്കും, ക്രേനദ്ര സംസ്ഥാന സര്‍ക്കാരില്‍ നിന്നോ, ക്രേന്ദഭരണ പ്രദേശങ്ങളില്‍ നിന്നോ നിര്‍മ്മണ പ്രവര്‍ത്തനങ്ങള്‍ക്കൂവേണ്ടി ഡിസൈനും, പ്ലാനും, ലോടട്ടും അപേക്ഷയും മറ്റും തയ്യാറാക്കുന്നതിനും മേല്‍നോട്ടം നടത്തുന്നതിനും രജിസ്‌ട്രേഷന്‍ ലഭിച്ചിട്ടുള്ളവര്‍ക്കും, ചാര്‍ട്ടേര്‍ഡ്‌ എഞ്ചിനീയര്‍മാര്‍ക്കും അംഗങ്ങളാകാവുന്നതാണ്‌.
0) അംഗങ്ങളാകുവാന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചിത ഫോറത്തില്‍ യൂണിറ്റ്‌ കമ്മറ്റി മുഖാന്തിരം ബന്ധപ്പെട്ട്‌ മേല്‍കമ്മറ്റികളിലൂടെയോ, സംഘടനയുടെ വെബ്‌ സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയോ സംസ്ഥാന കമ്മറ്റിക്ക്‌ അപേക്ഷ സമര്‍പ്പി ക്കേണ്ടതാണ്‌.
0) അംഗങ്ങളാകുവാന്‍ ആഗ്രഹിക്കുന്നവര്‍ 100 രൂപ (പ്രവേശന ഫീസ്‌ നല്‍കേണ്ട താണ്‌.
0) ഓരോ അംഗത്തിന്റെയും വാര്‍ഷിക വരിസംഖ്യ 200 രൂപ ആയിരിക്കും.
2) പ്രവേശനഫീസിലും വരിസംഖ്യയിലും കാലോചിതമായ മാറ്റം വരുത്തുവാന്‍ സംസ്ഥാന ജനറല്‍ബോഡിക്ക്‌ അധികാരമുണ്ടായിരിക്കുന്നതാണ്‌.
1) അംഗത്വത്തിനുള്ള അപേക്ഷ പരിശോധിച്ച്‌ അംഗത്വം നല്‍കുവാനും തിരസ്‌ കരിക്കുവാനുമുള്ള അധികാരം യൂണിറ്റ്‌, താലൂക്ക്‌, ഏരിയ, ജില്ലാകമ്മറ്റികളുടെ ശുപാര്‍ശയോടെ സംസ്ഥാന കമ്മറ്റിക്കായിരിക്കും.
8) വരിസംഖ്യയുടെയും പ്രവേശനഫീസിന്റെയും 30% യൂണിറ്റ്‌ കമ്മറ്റിക്കും 20% താലൂക്ക്‌ ഏരിയ കമ്മറ്റികള്‍ക്കും 30% ജില്ലാകമ്മറ്റികള്‍ക്കും 20% സംസ്ഥാന കമ്മറ്റിക്കുമായിരിക്കും.
0) മേല്‍പ്പറഞ്ഞ വിഹിതാനുപാതത്തില്‍ മാറ്റം വരുത്തുവാന്‍ സംസ്ഥാന ജനറല്‍ ബോഡിക്ക്‌ അധികാരമുണ്ടായിരിക്കും.
1) ഒരു വര്‍ഷം വരിസംഖ്യ അടയ്ക്കാതെ വീഴ്ച വരുത്തുന്നവരുടെ അംഗത്വം ദുര്‍ബലപ്പെടുത്തുന്നതാണ്‌. എന്നാല്‍ അടുത്ത ഒരു വര്‍ഷത്തിനകം കുടിശ്ശിക യും 20% പിഴയും തീര്‍ത്ത്‌ അടയ്ക്കുന്ന പക്ഷം അംഗത്വം പുതുക്കി നല്‍കാ വുന്നതാണ്‌.
3 J) സംഘടനയില്‍ നിന്നും അംഗത്വം പിന്‍വലിക്കുവാന്‍ ആഗ്രഹിക്കുന്ന അംഗ ത്തിന്‌ യൂണിറ്റ്‌ സ്രെകട്ടറിക്ക്‌ കത്ത്‌ കൊടുത്ത്‌ മേല്‍കമ്മറ്റിയുടെ അംഗീകാര ത്തോടെ അംഗത്വം പിന്‍വലിക്കാവുന്നതാണ്‌.
k) അംഗങ്ങള്‍ക്ക്‌ സര്‍ക്കാര്‍ ലൈസന്‍സ്‌ എടുത്തോ പ്രൈവറ്റായോ കരാര്‍ ജോലി ചെയ്യാവുന്നതാണ്‌.
1} സമാന സ്വഭാവമുള്ളതും അംഗങ്ങളുടെ തൊഴില്‍പരമായ സുരക്ഷിതത്വത്തിന്‌ ഭീഷണി ഉയര്‍ത്തുന്നതുമായ മറ്റു പ്രൊഫഷണല്‍ സംഘടനകളില്‍ അംഗത്വം ഉണ്ടാകാന്‍ പാടുള്ളതല്ല.
5 (1) അസോസിയേറ്റഡ്‌ മെമ്പര്‍ഷിപ്പ്‌ സര്‍ക്കാറില്‍ നിന്നും രജിസ്ട്രേഷന്‍ ലഭിക്കാനുള്ള വിദ്യാഭ്യാസം ഉണ്ടായിരി ക്കുകയും ആവശ്യമായ പ്രവര്‍ത്തി പരിചയം ഇല്ലാത്തതിനാല്‍ രജിസ്ദ്രേഷന്‍ ലഭിക്കാത്തവര്‍ക്ക്‌ ഈ സംഘടനയില്‍ അസോസിയേറ്റഡ്‌ മെമ്പര്‍ഷിപ്പ്‌ നല്‍കാ വുന്നതാണ്‌. ഫീസ്‌, വരിസംഖ്യ മുതലായവ അതാതു കാലത്തെ സംസ്ഥാന പ്രവര്‍ത്തക സമിതിക്ക്‌ തീരുമാനിക്കാവുന്നതാണ്‌.
6. ഘടന
സംഘടനക്ക്‌ യൂണിറ്റ്‌, താലൂക്ക്‌ ഏരിയ, ജില്ല, സംസ്ഥാന കമ്മിറ്റികള്‍ ഉണ്ടായി
രിക്കുന്നതാണ്‌.
(1) യൂണിറ്റ്‌ കമ്മറ്റികള്‍ :
a) പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ മുതലായ തദ്ദേശസ്വയംഭരണ സ്ഥാപനതലങ്ങളില്‍ യൂണിറ്റ്‌ കമ്മറ്റികള്‍ രൂപീകരിക്കുന്നതാണ്‌.
0) യൂണിറ്റ്‌ കമ്മറ്റികള്‍ രൂപീകരിക്കൂന്നതിന്‌ 7 അംഗങ്ങള്‍ എങ്കിലും ഉണ്ടായിരി ക്കേണ്ടതാണ്‌.
C) ഏതെങ്കിലും പഞ്ചായത്തില്‍ 7 ല്‍ കുറവ്‌ അംഗങ്ങളേ ഉള്ളൂ എങ്കില്‍ ഒന്നില്‍ കൂദുതല്‍ പഞ്ചായത്ത്‌ തലങ്ങള്‍ ചേര്‍ന്ന്‌ യൂണിറ്റ്‌ കമ്മറ്റികള്‍ രൂപീകരി ക്കാവുന്നതാണ്‌.
9) പ്രവര്‍ത്തന സൌകര്യവും ഭൂപ്രകൃതിയും കണക്കിലെടുത്ത്‌ യൂണിറ്റ്‌ കമ്മറ്റി കള്‍ക്ക്‌ ഉചിതമെന്ന്‌ തോന്നുന്നപക്ഷം താലൂക്ക്‌/ ഏരിയ കമ്മറ്റിയുടെ അംഗീകാരത്തോടെ വിഭജിക്കാവുന്നതാണ്‌.
(i) യൂണിറ്റ്‌ പ്രവര്‍ത്തക സമിതി; വാര്‍ഷിക ജനറല്‍ബോഡിയില്‍ നിന്നും തിരഞ്ഞെടുക്കുന്ന പ്രവര്‍ത്തക സമിതിയില്‍ ഒരു പ്രസിഡന്റ്‌, ഒരു വൈ.പ്രസിഡന്റ്‌, ഒരു സ്രെകട്ടറി, ഒരു ജോയിന്റ്‌ സ്രെകട്ടറി, ഒരു ഖജാന്‍ജി അടക്കം ചുരുങ്ങിയത്‌ 5 അംഗങ്ങള്‍
4 ഉണ്ടായിരിക്കേണ്ടതാണ്‌. പ്രവര്‍ത്തകസമിതിയില്‍ 15 അംഗങ്ങളില്‍ കൂടുവാന്‍ പാടുള്ളതല്ല. അംഗങ്ങള്‍ കൂടുതലുള്ള യൂണിറ്റുകളില്‍ വൈ.(പസിഡന്റ്‌, ജോയിന്റ്‌ സ്രകട്ടറിയും ഒന്നില്‍ കൂടുതല്‍ ആകാവുന്നതാണ്‌. പ്രവര്‍ത്തക സമിതിയില്‍ 30% വനിതകളെ ഉള്‍പ്പെടുത്തേണ്ടതാണ്‌. വനിതാമെമ്പര്‍മാര്‍ ഇല്ലാതെ വരികയോ പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തുന്നതിന്‌ വിസമ്മതി ക്കുകയോ ചെയ്താല്‍ ഉണ്ടാകുന്ന ഒഴിവ്‌ മറ്റു മെമ്പര്‍മാരെകൊണ്ട്‌ നികത്താവു ന്നതാണ്‌. പ്രവര്‍ത്തകസമിതി 2 മാസത്തിലൊരിക്കലെങ്കിലും യോഗം ചേര്‍ന്നിരി ക്കേണ്ടതാണ്‌. (പവര്‍ത്തകസമിതിയുടെ കാലാവധി 2 വര്‍ഷമായിരിക്കും. (്രവര്‍ത്തകസമിതിയുടെ ക്വാറം 1/3 ആയിരിക്കും (ii) യൂണിറ്റ്‌ ജനറല്‍ ബോഡി :
യൂണിറ്റിലെ മുഴുവന്‍ അംഗങ്ങളുടേയും യോഗമാണ്‌ യൂണിറ്റ്‌ ജനറല്‍ബോഡി.
a) യൂണിറ്റ്‌ ജനറല്‍ബോഡി വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ചേര്‍ന്നിരിക്കണം.
0) ജനറല്‍ബോഡിയുടെ കോറം 1/4 ആയിരിക്കും.
0) വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും യൂണിറ്റ്‌ ജനറല്‍ബോഡി അംഗീകരിക്കേണ്ട താണ്‌.
9) സംഘടനയുടെ പ്രവര്‍ത്തനത്തിലും ഉദ്ദേശ്യങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ ത്തിക്കുന്ന അംഗങ്ങളുടെ പേരില്‍ അച്ചടക്ക നടപടി എടുക്കുവാന്‍ ജനറല്‍ ബോഡിക്ക്‌ അധികാരം ഉണ്ടായിരിക്കുന്നതാണ്‌. എന്നാല്‍ മേല്‍കമ്മറ്റി അംഗ ങ്ങളുടെ കാരൃത്തില്‍ നടപടിക്ക്‌ തൊട്ടടുത്ത മേല്‍ കമ്മറ്റിയോട്‌ ശുപാര്‍ശ ചെയ്യുവാനേ അധികാരമുള്ളൂ.
2) പ്രവര്‍ത്തകസമിതിയുടെ അനുവാദത്തോടെ ആവശ്ൃഘട്ടങ്ങളില്‍ അടിയ ന്തര ജനറല്‍ബോഡി യോഗം വിളിച്ചുകൂട്ടുവാന്‍ സ്രെകട്ടറിക്ക്‌ അധികാര മുണ്ട്‌. ആയതിന്‌ മൂന്ന്‌ ദിവസം മുമ്പ്‌ അറിയിപ്പ്‌ നോട്ടീസ്‌/എസ്‌.എം.എസ്‌/ ഇ.മെയില്‍ ടെലിഫോണ്‍, വാട്ട്സ്‌അപ്പ്‌ മുഖേന നല്‍കേണ്ടതാണ്‌. യോഗ വിവരം മെമ്പര്‍മാര്‍ അറിഞ്ഞു എന്ന്‌ സ്രെകട്റി ഉറപ്പുവരുത്തേണ്ടതാണ്‌
(2) താലൂക്ക്‌/ ഏരിയ കമ്മറ്റി :
താലൂക്ക്‌ ഏരിയ കമ്മറ്റി എന്നു പറയുന്നത്‌ റവന്യൂ താലൂക്ക്‌ അദിസ്ഥാന
ത്തിലോ, ബ്ലോക്ക്‌ പഞ്ചായത്തുകള്‍ സംയോജിപ്പിച്ചുള്ള ഒരു ഭൂപ്രദേശത്തിന്റെ
അടിസ്ഥാനത്തിലോ അതുമല്ലെങ്കില്‍ ഭൂമിശാസ്ര്രപരമായി ചേര്‍ന്നുകിടക്കുന്ന പഞ്ചായത്തുകള്‍ സംയോജിപ്പിച്ചുള്ള ഒരു ഭൂപ്രദേശത്തിന്റെ അടിസ്ഥാനത്തിലോ
പ്രവര്‍ത്തിക്കുന്നതായിരിക്കും .
5 (1) പ്രവര്‍ത്തക സമിതി : വാര്‍ഷിക ജനറല്‍ബോഡിയോഗത്തില്‍ വെച്ചാണ്‌ പ്രവര്‍ത്തകസമിതിയെ തെരഞ്ഞെടു ക്കുന്നത്‌. (്രവര്‍ത്തകസമിതിയില്‍ 30% വനിതകളെ ഉള്‍പ്പെടുത്തേണ്ടതാണ്‌. വനിതാ മെമ്പര്‍മാര്‍ ഇല്ലാതെ വരികയോ, (പവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തുന്നതിന്‌ വിസമ്മതിക്കുകയോ ചെയ്താല്‍ ഉണ്ടാവുന്ന ഒഴിവ്‌ മറ്റു മെമ്പര്‍മാരെകൊണ്ടും നികത്താവുന്നതാണ്‌. പ്രവര്‍ത്തക സമിതിയില്‍ ഒരു പ്രസിഡന്റ്‌, രണ്ടു വൈ.പ്രസിഡന്റ്‌ മാര്‍, ഒരു സെകട്ടറി, രണ്ട്‌ ജോയന്റ്‌ സ്രെകട്ടറിമാര്‍, ഒരു ഖജാന്‍ജി അദക്കം ചുരുങ്ങി യത്‌ 7 ഉം ഏറിയാല്‍ 25 ഉം അംഗങ്ങള്‍ ഉണ്ടായിരിക്കും. ഭാരവാഹികളെ തെരഞ്ഞെടു ക്കാനുള്ള അധികാരം പ്രവര്‍ത്തകസമിതിക്കായിരിക്കും a) പ്രവര്‍ത്തക സമിതിയുടെ കോറം 1/3 ആയിരിക്കും 0) പ്രവര്‍ത്തക സമിതി മാസത്തിലൊരിക്കലെങ്കിലും യോഗം ചേരേണ്ടതാണ്‌. 0) പ്രവര്‍ത്തക സമിതിയുടെ കാലാവധി 2 വര്‍ഷമായിരിക്കും )ുസംഘടനകളുടെ (പവര്‍ത്തനത്തിനും ഉദ്ദേശ്യങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തി ക്കുന്ന അംഗങ്ങളുടെ പേരില്‍ അച്ചടക്ക നടപടി എടുക്കുവാന്‍ അധികാരമുണ്ടായിരി ക്കും. എന്നാല്‍ മേല്‍കമ്മറ്റി അംഗങ്ങളുടെ കാര്യത്തില്‍ നടപടിക്ക്‌ ജില്ലാകമ്മറ്റിക്ക്‌ ശൂപാര്‍ശ ചെയ്യാനേ അധികാരമുള്ളു. (ii) ജനറല്‍ബോഡി താലൂക്ക്‌ / ഏരിയയിലെ മുഴുവന്‍ അംഗങ്ങളുടെയും യോഗമാണ്‌.
a) ജനറല്‍ബോഡി വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ചേരേണ്ടതാണ്‌.
0) ജനറല്‍ബോഡിയുടെ കോറം 1/4 ആയിരിക്കും.
0) വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും താലൂക്ക്‌ ജനറല്‍ബോഡി അംഗീകരിക്കേണ്ട താണ്‌.
0) ജില്ലാ ജനറല്‍ബോഡിയിലേക്ക്‌ (പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അധികാ രം താലൂക്ക്‌ ജനറല്‍ ബോഡിക്കായിരിക്കും.
6) പ്രവര്‍ത്തന സൌകര്യവും ഭൂ,്രകൃതിയും കണക്കിലെടുത്ത്‌ താലൂക്ക്‌; ഏരിയ കമ്മറ്റികള്‍ക്ക്‌ ഉചിതമെന്ന്‌ തോന്നുന്ന പക്ഷം ജില്ലാകമ്മറ്റിയുടെ അംഗീകാര ത്തോടെ വിഭജിക്കാവുന്നതാണ്‌
(3) ജില്ലാ കമ്മറ്റി : ജില്ലാകമ്മറ്റി എന്നുപറയുന്നത്‌ റവന്യൂ ജില്ലാഅടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന തായിരിക്കും.
(ജില്ലാ പ്രവര്‍ത്തക സമിതി :
ഒ) ജില്ലാ (്രവര്‍ത്തകസമിതിയുടെ കാലാവധി 2 വര്‍ഷമായിരിക്കും.
6 0) 2 വര്‍ഷത്തിലൊരിക്കല്‍ ചേരുന്ന ജില്ലാ ജനറല്‍ബോഡി യോഗത്തില്‍ വെച്ചാണ്‌ ജില്ലാ (പവര്‍ത്തകസമിതിയെ തെരഞ്ഞെടുക്കുന്നത്‌.
C) പ്രവര്‍ത്തകസമിതിയില്‍ ഒരു പ്രസിഡന്റ്‌, 2 വൈ.പ്രസിഡന്റ്മാര്‍, ഒരു സ്രെകട്ടറി, 2 ജോയന്റ്‌ സ്രെകട്ടറിമാര്‍, ഒരു ഖജാന്‍ജി അടക്കം ചുരുങ്ങിയത്‌ 15 അംഗങ്ങളും കൂടിയാല്‍ 51 അംഗങ്ങളും ആയിരിക്കും. പ്രവര്‍ത്തകസമിതി അംഗങ്ങളുടെ എണ്ണം 15 നും 51 നും ഇടയില്‍ നിജപ്പെടുത്തുവാന്‍ ജില്ലാ ജനറല്‍ബോഡിക്ക്‌ അധികാരം ഉണ്ടായിരിക്കും. ഭാരവാഹികളെ തെരഞ്ഞെടുക്കുവാനുള്ള അധികാരം പ്രവര്‍ത്തകസമിതിക്കായിരിക്കും.
9) പ്രവര്‍ത്തകസമിതിയുടെ കോറം 1/3 ആയിരിക്കും.
൭) യൂണിറ്റ്‌ കമ്മറ്റിയില്‍ നിന്നും ഏരിയ/താലൂക്ക്‌ കമ്മറ്റി മുഖേന ലഭിക്കുന്ന അംഗത്വ അപേക്ഷകള്‍ പരിശോധിച്ച്‌ സംസ്ഥാന പ്രവര്‍ത്തകസമിതിയുടെ അംഗീകാരത്തോടെ അംഗത്വം നല്‍കുവാനുള്ള അധികാരം ജില്ലാ പ്രവര്‍ത്തക സമിതിക്കായിരിക്കും.
) സംഘടനയുടെ പ്രവര്‍ത്തനത്തിനും ഉദ്ദേശ്യങ്ങള്‍ക്കും എതിരായി പ്രവര്‍ത്തി ക്കൂന്ന അംഗങ്ങളുടെ പേരില്‍ പുറത്താക്കല്‍ ഒഴിച്ചുള്ള അച്ചടക്ക നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ പ്രവര്‍ത്തകസമിതിക്ക്‌ അധികാരമുണ്ടായിരിക്കും. എന്നാല്‍ മേല്‍ക്കമ്മറ്റി അംഗങ്ങളുടെ പേരില്‍ നടപടിക്ക്‌ സംസ്ഥാന കമ്മറ്റിക്ക്‌ ശുപാര്‍ശ ചെയ്യുന്നതിനു മാതമേ ജില്ലാ പ്രവര്‍ത്തകസമിതിക്ക്‌ അധികാരമുള്ളു.
(ii) ജില്ലാ ജനറല്‍ബോഡി; താലൂക്ക്‌, ഏരിയ ജനറല്‍ബോഡികളില്‍ നിന്നും തെരഞ്ഞെടുക്കുന്ന പ്രതിനിധി കളുടെ യോഗമാണ്‌.
a) താലൂക്ക്‌ ഏരിയ തലത്തിലുള്ള പ്രതിനിധികളുടെ എണ്ണം അംഗബലത്തിന്റെ അനുപാതമനുസരിച്ച്‌ നിശ്ചയിക്കേണ്ടത്‌ ജില്ലാ (്രവര്‍ത്തകസമിതിയായിരിക്കും. അനുപാതം നിശ്ചയിക്കുവാനുള്ള അധികാരം ജില്ലാ പപവര്‍ത്തകസമിതിയില്‍ നിക്ഷിപ്തമായിരിക്കും.
0) ആവശ്യമെന്നു തോന്നുന്നപക്ഷം ജില്ലയിലെ മുഴുവന്‍ അംഗങ്ങളുടെയും യോഗം വിളിച്ചു ചേര്‍ക്കുവാന്‍ ജില്ലാ (പവര്‍ത്തകസമിതിക്ക്‌ അധികാരമുണ്ടാ യിരിക്കും.
C) ജില്ലാ ജനറല്‍ബോഡി വര്‍ഷത്തിലൊരിക്കലെങ്കിലും ചേര്‍ന്നിരിക്കണം.
0) വാര്‍ഷിക റിപ്പോര്‍ട്ടും അംഗീകൃത ഓഡിറ്റര്‍ ചെയ്ത കണക്കും പ്രവര്‍ത്തക സമിതിയില്‍ ചുരുങ്ങിയത്‌ ഏഴു ദിവസം മുമ്പെങ്കിലും അംഗീകരിക്കപ്പെടേണ്ട തും പിന്നീട്‌ ജനറല്‍ബോഡി അംഗീകരിക്കേണ്ടതുമാണ്‌.
7 ല ജനറല്‍ബോഡിയുടെ ക്വാറം 1/4 ആയിരിക്കും.
1) സംസ്ഥാന ജനറല്‍ബോഡിയിലേക്ക്‌ പ്രതിനിധികളെ തെരഞ്ഞെടുക്കുവാനും, സംസ്ഥാന പ്രവര്‍ത്തകസമിതിയിലേക്ക്‌ അംഗങ്ങളെ നിര്‍ദ്ദേശിക്കുവാനുമുള്ള അധികാരം ജില്ലാ ജനറല്‍ബോഡിക്കായിരിക്കും
(ദ) സംസ്ഥാന കമ്മറ്റി :
സംസ്ഥാനകമ്മറ്റി എന്നത്‌ കേരള സംസ്ഥാനം മുഴുവന്‍ പ്രവര്‍ത്തിക്കുന്നതായി
രിക്കും.
(0) സംസ്ഥാന പ്രവര്‍ത്തക സമിതി :
a) 2 വര്‍ഷത്തിലൊരിക്കല്‍ ചേരുന്ന സംസ്ഥാന ജനറല്‍ബോഡി യോഗത്തില്‍ വെച്ചാണ്‌ സംസ്ഥാന പ്രവര്‍ത്തകസമിതിയെ തെരഞ്ഞെടുക്കുന്നത്‌.
0) സംസ്ഥാന (പവര്‍ത്തക സമിതിയുടെ കാലാവധി 2 വര്‍ഷമായിരിക്കും.
C) പ്രവര്‍ത്തകസമിതിയില്‍ ഒരു പ്രസിഡന്റ്‌, 7 വൈ.,്രസിഡന്റുമാര്‍, ഒരു സ്രെകട്ടറി, 7 ജോയന്റ്‌ സ്രെകട്ടറിമാര്‍, ഒരു ഖജാന്‍ജി അടക്കം ചുരുങ്ങിയത്‌ 51 അംഗങ്ങളും ഏറിയാല്‍ 75 അംഗങ്ങള്‍ വരെയും ആകാവുന്നതാണ്‌.
d) (പവര്‍ത്തകസമിതിയിലേക്ക്‌ അതാത്‌ ജില്ലാ കമ്മറ്റികള്‍ നിര്‍ദ്ദേശിക്കുന്ന അംഗ ങ്ങള്‍ക്ക്‌ സംസ്ഥാന ജനറല്‍ബോഡി യോഗത്തില്‍ വെച്ച്‌ അംഗീകാരം നല്‍കേ ണ്ടതാണ്‌. ജില്ലാ പ്രസിഡന്റ്‌, ജില്ലാ സ്രെകട്ടറി, എന്നിവര്‍ വോട്ടവകാശമുള്ള എക്സ്‌ ഒഫീഷ്യോ മെമ്പര്‍മാരായിരിക്കും. ജില്ലാ ജനറല്‍ബോഡിയില്‍ നിന്നും നിര്‍ദ്ദേശിക്കപ്പെട്ട മറ്റ്‌ അംഗങ്ങളെ സംബന്ധിച്ച്‌ വോട്ടെടുപ്പ്‌ വേണ്ടി വന്നാല്‍ ആ ജില്ലയിലെ (പതിനിധികള്‍ക്ക്‌ മാത്രമായിരിക്കും വോട്ടവകാശം. ജില്ലയിലെ അംഗ ബലത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പ്രസിഡന്റ്‌, സെകട്ടറി ഉള്‍പ്പെടെ 40 അംഗ ങ്ങള്‍ക്ക്‌ ഒരു സംസ്ഥാന പ്രതിനിധി എന്ന അനുപാതത്തില്‍ ആയിരിക്കണം സംസ്ഥാന പ്രവര്‍ത്തകസമിതിയിലേക്ക്‌ അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത്‌. എന്നാല്‍ അംഗബലം കുറഞ്ഞ ജില്ലകള്‍ക്ക്‌ ജില്ലാ പ്രസിഡന്റ്‌, സ്വെകട്ടറിയടക്കം കുറഞ്ഞത്‌ 4 പ്രതിനിധികളെങ്കിലൂും ഉണ്ടായിരിക്കേണ്ടതും അംഗബലം കൂടിയ ജില്ലകളില്‍ പ്രതിനിധികളുടെ എണ്ണം 1008 പരിമിതപ്പെടുത്തേണ്ടതുമാണ്‌.
ആവശ്യമായി വരുന്നപക്ഷം ഏതെങ്കിലും ജില്ലകളില്‍ ഒന്നോ രണ്ടോ
പ്രതിനിധികളെ വര്‍ര്‍ദ്ധിപ്പിക്കാനും അനുപാത പുനര്‍നിര്‍ണ്ണയം ചെയ്യുവാനും
(പവര്‍ത്തകസമിതിക്ക്‌ അധികാരമുണ്ടായിരിക്കുന്നതാണ്‌. (അനുപാതം ജില്ല
യിലെ മെമ്പര്‍ഷിപ്പ്‌ 60ഉം അതിലധികവും 2 പ്രതിനിധികള്‍ 5990 അതില്‍
കുറവും ഒരു (പതിനിധി എന്ന രീതിയിലായിരിക്കണം) സംസ്ഥാന ഭാരവാഹിത്വ
ത്തിലേക്ക്‌ തിരഞ്ഞെടുക്കപ്പെടുന്നവര്‍ ജില്ലാ (പവര്‍ത്തകസമിതിയില്‍ അംഗത്വം 8 ഉള്ളവര്‍ ആയിരിക്കണം.
ജില്ലാ (പവര്‍ത്തകസമിതിയുടെ കാലാവധി പൂര്‍ത്തിയാകുന്നതോടെ നടക്കുന്ന തിരഞ്ഞെടുപ്പില്‍ പൂതിയ ജില്ല പ്രസിഡന്റ്‌, സെകട്ടറി എന്നിവര്‍ സംസ്ഥാന പ്രവര്‍ത്തകസമിതിയില്‍ അംഗങ്ങളാകുമ്പോള്‍ അതുവരെ ഉണ്ടായി രുന്ന ജില്ലാ (പസിഡന്റ്‌, സ്ക്കട്ടറി എന്നിവര്‍ തുടര്‍ന്നു വരുന്ന സംസ്ഥാന സമ്മേളന തെരഞ്ഞെടുപ്പ്‌ നടപടി വരെ അംഗമായി തുടരാവുന്നതാണ്‌. ഈ കാലയളവില്‍ പഴയ ജില്ലാ (പസിഡന്‍്റ്‌, സ്രെകട്ടറി എന്നിവര്‍ക്ക്‌ വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല.
2) ഭാരവാഹികളെ തെരഞ്ഞെടുക്കുവാനുള്ള അധികാരം പ്രവര്‍ത്തകസമിതിക്കാ യിരിക്കും.
1) ജില്ലാകമ്മറ്റികള്‍ ശുപാര്‍ശ ചെയ്യുന്ന അംഗത്വ അപേക്ഷകള്‍ അംഗീകരിക്കുവാ നുള്ള അധികാരം പ്രവര്‍ത്തകസമിതിക്കായിരിക്കും.
8) ജില്ലാകമ്മറ്റികള്‍ ശുപാര്‍ശ ചെയ്യുന്ന അംഗത്വ അപേക്ഷകള്‍ നിരസിക്കുവാനുള്ള അധികാരം പ്രവര്‍ത്തകസമിതിയുടെ യോഗത്തിന്‌ 2/3 ഭൂരിപക്ഷം ആവശ്യമാണ്‌.
h) ആവശയമായ സബ്കമ്മറ്റികള്‍ രൂപീകരിക്കുവാന്‍ പ്രവര്‍ത്തകസമിതിക്ക്‌ അധികാരമുണ്ടായിരിക്കും. ജില്ലാ (പസിഡന്റ്‌, ജില്ലാ സ്രെകട്ടറി എന്നിവര്‍ ഒരേ സമയത്ത്‌ രണ്ട്‌ ഭാരവാഹിത്വം വഹിക്കുവാന്‍ പാടുള്ളതല്ല.
i) അംഗങ്ങളുടെ പേരില്‍ അച്ചടക്കനടപടികള്‍ സ്വീകരിക്കുവാന്‍ പ്രവര്‍ത്തക സമിതിക്ക്‌ അധികാരമുണ്ടായിരിക്കും. എന്നാല്‍ സംഘടനയുടെ അംഗത്വത്തില്‍ നിന്നും പുറത്താക്കുവാന്‍ പ്രവര്‍ത്തകസമിതി യോഗത്തിന്റെ 2/3 ഭൂരിപക്ഷം ആവശ്യമാണ്‌.
1) ജില്ലാതലത്തിലോ ഒന്നില്‍ കൂടുതല്‍ ജില്ലകള്‍ ക്രേന്ദീകരിച്ചോ പ്രവര്‍ത്തനയോഗ ങ്ങളോ, കണ്‍വെന്‍ഷനുകളോ വിളിച്ചു ചേര്‍ക്കുവാന്‍ സംസ്ഥാന പ്രവര്‍ത്തക സമിതിക്ക്‌ അധികാരമുണ്ടായിരിക്കും.
k} സംഘടനയുടെ ഉദ്ദേശ്യങ്ങള്‍ക്കും സംസ്ഥാന കമ്മറ്റി തീരുമാനങ്ങള്‍ക്കും വിരുദ്ധമായി (പവര്‍ത്തിക്കുന്ന ജില്ല, താലൂക്ക്‌/ഏരിയ, യൂണിറ്റ്‌ പ്രവര്‍ത്തക സമിതികള്‍ പിരിച്ചുവിടാനും താല്‍ക്കാലിക കമ്മറ്റികള്‍ രൂപീകരിക്കുവാനും സംസ്ഥാനകമ്മറ്റിക്ക്‌ അധികാരമുണ്ടായിരിക്കും. എന്നാല്‍ ഇത്തരം തീരുമാന മെടുക്കുവാ൯ സംസ്ഥാന പ്രവര്‍ത്തകസമിതി യോഗത്തിന്റെ 2/3 ഭൂരിപക്ഷം ആവശ്യമാണ്‌.
|) ഉചിതമെന്ന്‌ തോന്നുന്നപക്ഷം ജില്ല, താലൂക്ക്‌ /ഏരിയ പ്രവര്‍ത്തകസമിതി യോഗ ങ്ങള്‍ നേരിട്ട്‌ വിളിച്ചു ചേര്‍ക്കാന്‍ സംഘടന പ്രവര്‍ത്തകസമിതിക്ക്‌ അധികാരമു
9 ണ്ടായിരിക്കും.
ന) പ്രവര്‍ത്തകസമിതിയുടെ ക്വാറം 1/3 ആയിരിക്കും.
(ii) സംസ്ഥാന ജനറല്‍ ബോഡി
ഒ) ജില്ലാ ജനറല്‍ബോഡികളില്‍ നിന്നും തെരഞ്ഞെടുക്കുന്ന (പതിനിധികളുടെ യോഗ മാണ്‌ സംസ്ഥാന ജനറല്‍ബോഡി.
0) ജില്ലയിലെ അംഗബലത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും സംസ്ഥാന പ്രതിനിധികളുടെ എണ്ണം നിര്‍ണ്ണയിക്കുന്നത്‌. അനുപാതം സംസ്ഥാന പ്രവര്‍ത്തകസമിതി തീരുമാനിക്കും.
C) സംസ്ഥാന ജനറല്‍ബോഡി വര്‍ഷത്തിലൊരിക്കലെങ്കിലും യോഗം ചേരേണ്ടതാ ണ്‌. ഇതിനു പുറമെ സംസ്ഥാന, ജില്ലാ ഭാരവാഹികളെയും താലൂക്ക്‌ പ്രസിഡന്റ്‌, സ്രെകട്ടറി, ര്രഷറര്‍ എന്നിവരെയും ഉള്‍പ്പെടുത്തി സംഘടനാ കാര്യം ചര്‍ച്ച ചെയ്യാന്‍ ആവശ്യമെങ്കില്‍ യോഗം വിളിച്ചു ചേര്‍ക്കാവുന്നതാണ്‌.
0) സംസ്ഥാന കമ്മറ്റിയുടെ പ്രവര്‍ത്തനറിപ്പോര്‍ട്ടും കണക്കും സംസ്ഥാന സെന്ററും പ്രവര്‍ത്തകസമിതിയും 7 ദിവസത്തിനു മുമ്പായി അംഗീകരിക്കേണ്ടതും അതിനു ശേഷം ജനറല്‍ബോഡിയുടെ അംഗീകാരം വാങ്ങേണ്ടതാണ്‌.
7. ഉന്നതാധികാരസമിതി (സെന്റര്‍) : പ്രവര്‍ത്തകസമിതിയില്‍ നിന്ന്‌ തെരഞ്ങഞെടുക്കപ്പെട്ട പ്രസിഡന്റ്‌, സ്രെകട്ടറി,
വൈ. പ്രസിഡണ്ടുമാര്‍, ജോ.സ്രെകട്ടറിമാര്‍, ദ്രഷറര്‍ എന്നിവര്‍ക്ക്‌ പുറമെ തൊട്ടു മുമ്പുള്ള പ്രസിഡന്റ്‌, സ്രെകട്ടറി എന്നിവരുടെ യോഗമാണ്‌ ഉന്നതാധികാര സമിതി (സെന്റര്‍). എന്നാല്‍ പ്രവര്‍ത്തകസമിതി നിശ്ചയിച്ചിട്ടുള്ള ഏതെങ്കിലും സബ്‌ കമ്മറ്റിയുടെ ചെയര്‍മാനെയും കണ്‍വീനറെയും ക്ഷണിതാക്കളാക്കാവുന്നതാണ്‌. എന്നാല്‍ അവര്‍ക്ക്‌ വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല. ഇതേ മാതൃകയില്‍ കീഴ്‌ ഘടകങ്ങളിലും സെന്റര്‍ രൂപീകരിക്കാവുന്നതാണ്‌. ജില്ലാ, താലൂക്ക്‌/ഏരിയാ, യൂണിറ്റ്‌ കമ്മറ്റികളില്‍ പ്രസിഡന്റ്‌, സ്രെകട്ടറി, (ദ്രഷറര്‍, വൈസ്‌ പ്രസിഡന്റ്‌ ജോ.സ്രെകട്ടറിമാര്‍ എന്നിവര്‍ക്ക്‌ പുറമെ മേല്‍ഘടകങ്ങളിലെ പ്രവര്‍ത്തകസമിതി അംഗങ്ങളും സെന്റര്‍ കമ്മറ്റി അംഗങ്ങളായിരിക്കും.
ഒ) സെന്ററിന്റെ ക്വാറം 2/3 ആയിരിക്കും.
0) അത്യാവശ്യ ഘട്ടങ്ങളില്‍ അടിയന്തിര പ്രാധാന്യമുള്ള തീരുമാനങ്ങളെടുക്കുവാ നും അത്‌ നടപ്പിലാക്കുവാനും സെന്ററിന്‌ അധികാരമുണ്ടായിരിക്കും. എന്നാല്‍ മേല്‍ തീരുമാനങ്ങള്‍ക്ക്‌ തുടര്‍ന്ന്‌ വരുന്ന ആദൃത്തെ (്രവര്‍ത്തകസമിതിയില്‍ വെച്ചു തന്നെ അംഗീകാരം വാങ്ങേണ്ടതാണ്‌.
C) സംഘടനാ പ്രവര്‍ത്തനത്തിന്‌ ആവശ്യമായി വരുന്ന പ്രതസമ്മേളനങ്ങള്‍ വിളിക്കുവാനും പ്രസ്താവനകള്‍ നടത്തുന്നതിനും സംസ്ഥാന സെന്ററിന്‌ അധികാരമുണ്ടായിരിക്കും. പ്രവര്‍ത്തകസമിതിയൂടെ അജണ്ട തീരുമാനിക്കാനു BB അധികാരം സെന്ററിനായിരിക്കും.
10 d) അടിയന്തിരഘട്ടങ്ങളില്‍ ജില്ലാതലത്തിലോ ഒന്നില്‍ കൂടുതല്‍ ജില്ലകള്‍ ക്രേന്ദീ കരിച്ചോ/താലൂക്ക്‌/ ഏരിയ തലത്തിലോ ഒന്നില്‍ കൂടുതല്‍ താലൂക്കുകള്‍ / ഏരിയകള്‍ ക്രേന്ദ്രീകരിച്ചോ, പ്രവര്‍ത്തനയോഗങ്ങളോ, കണ്‍വെന്‍ഷനുകളോ വിളിച്ചു ചേര്‍ക്കാന്‍ സംസ്ഥാന സെന്ററിന്‌ അധികാരമുണ്ടായിരിക്കും.
൭) പ്രസിഡന്റ്‌, സ്രെകട്ടറി/ശ്രഷറര്‍ എന്നിവരുടെ രാജി മൂലമോ, മരണം മൂലമോ മറ്റു രീതിയിലോ ഒഴിവു വന്നാല്‍ വൈസ്‌ പ്രസിഡന്റുമാരില്‍ /ജോയിന്റ്‌ സ്രകട്ടറി മാരില്‍ ഒരാളെ ചുമതലകള്‍ നിര്‍വ്വഹിക്കുവാന്‍ അധികാരപ്പെടുത്താന്‍ സെന്റ്റി ന്‌ അധികാരമുണ്ടായിരിക്കും.
8. സംസ്ഥാന അപ്പീല്‍ കമ്മറ്റി സംസ്ഥാന തലത്തില്‍ 5 പേര്‍ അടങ്ങുന്ന സംസ്ഥാന അപ്പീല്‍ കമ്മറ്റി രൂപീകരി ക്കേണ്ടതാണ്‌. അച്ചടക്കനടപടികള്‍ക്ക്‌ വിധേയമാകുന്ന ഏതൊരംഗത്തിനും നടപടിക്രമ ങ്ങള്‍ പരിശോധിക്കുന്നതിനും അച്ചടക്കനടപടി പിന്‍വലിച്ചു കിട്ടുന്നതിനും സംസ്ഥാന അപ്പീല്‍ കമ്മറ്റിക്ക്‌ അപ്പീല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്‌. എന്നാല്‍ സംസ്ഥാന അപ്പീല്‍ കമ്മറ്റിയുടെ ശുപാര്‍ശകള്‍ സംസ്ഥാന സമിതിയുടെ അംഗീകാരത്തോടുകൂടി നടപ്പിലാക്കുന്നതാണ്‌. മൂന്ന്‌ അപ്പീല്‍ കമ്മറ്റി മെമ്പര്‍മാരെയും തെരഞ്ഞെടുക്കാനുള്ള അധികാരം സംസ്ഥാന ജനറല്‍ബോഡിക്കായിരിക്കും. നാലാമത്തെ ആള്‍ പരാതിക്കാരന്റെ ജില്ലയി ലുള്ള സംസ്ഥാനകമ്മറ്റി അംഗവും അഞ്ചാമത്തെ അംഗം ലീഗല്‍ അഡ്ധൈസറുമായിരി ക്കണം. ഇവരെ നിയമിക്കാനുള്ള അധികാരം സംസ്ഥാന (പവര്‍ത്തകസമിതിക്കായി രിക്കും. 9. ഭാരവാഹികളുടെ ചുമതലകള്‍ : a) പ്രസിഡന്റ്‌ 1. സെന്ററിന്റെയും പ്രവര്‍ത്തകസമതിയുദെയും, ജനറല്‍ബോഡിയുടേയും അദ്ധ്യക്ഷത വഹിക്കേണ്ടതും യോഗനടപദികള്‍ നിയ്യ്ത്രിക്കേണ്ടതും പ്രസിഡന്റ്‌ ആയിരിക്കും 2. ജനറല്‍ബോഡിയുടെയും പ്രവര്‍ത്തകസമിതിയുടെയും ജനറല്‍ബോഡിയുടെയും തീരുമാനമനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള പൊതുവായ ഉത്തര വാദിത്വം പ്രസിഡന്റിനാണ്‌. ആവശ്യമാണെന്ന്‌ തോന്നുന്നപക്ഷം സെന്ററിന്റെയും ജനറല്‍ബോഡിയുടേയും പ്രവര്‍ത്തകസമിതിയുടേയും യോഗങ്ങള്‍ വിളിച്ചുകൂട്ടു വാന്‍ സ്രെകട്ടറിയോട്‌ നിര്‍ദ്ദേശിക്കാവുന്നതും നിശ്ചിത സമയത്തിനകം സ്വെകട്ടറി യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിട്ടില്ലെങ്കില്‍ അത്യാവശ്യമെങ്കില്‍ (പസിഡന്റിന്‌ നേരിട്ട്‌ വിളിച്ചുചേര്‍ക്കാവുന്നതാണ്‌. 3, അടിയന്തിരഘട്ടത്തില്‍ സ്രെകട്ടറിയുമായി ആലോചിച്ച്‌ പ്രസ്താവനകള്‍ ഇറക്കു ന്നതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലോ സര്‍ക്കാറിലോ മറ്റു സംഘടനകളിലോ 11 സംഘദനയെ പ്രതിനിധീകരിക്കുവാനും കത്തുകള്‍ അയക്കുന്നതിനും പ്രസിഡന്റിന്‌ അധികാരമുണ്ടായിരിക്കും.
4. ജില്ലകളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലോ മറ്റു സര്‍ക്കാ൪ സ്ഥാപനങ്ങളിലോ സംഘടനയെ പ്രതിനിധീകരിക്കുന്നതിന്‌ അതാത്‌ ജില്ലാ പ്രസിഡന്റിന്‌ അധികാരമു ണ്ടായിരിക്കും.
5. ഉപരിവിദ്യാഭ്യാസം, ബില്‍ഡിംങ്ങ്‌ റൂള്‍, കരിയര്‍ ഡെവലപ്പമെന്റ്‌, ഗവേഷണം, പ്രസിദ്ധീകരണങ്ങള്‍ എന്നീ വകുപ്പുകള്‍ പ്രസിഡന്റിന്റെ അധികാരപരിധിയിലാ യിരിക്കും. എന്നാല്‍ ഈ വകുപ്പുകള്‍ വൈസ്‌ പ്രസിഡന്റുമാര്‍ക്ക്‌ വിഭജിച്ച്‌ നല്‍കാ വുന്നതും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന്‌ തോന്നുന്നപക്ഷം സെന്ററിന്റെ അനുമതിയോടെ ഇവ പ്രസിഡന്റ്‌ നേരിട്ട്‌ ഏറ്റെടുക്കാവുന്നതാണ്‌. തന്റെ അഭാവ ത്തില്‍ ഉത്തവാദിത്വങ്ങള്‍ ഏല്‍പ്പിക്കുവാന്‍ വൈസ്‌ (പസിഡന്റുമാരെ നിര്‍ദ്ദേശിക്കു വാന്‍ പ്രസിഡന്റിന്‌ അധികാരമുണ്ടായിരിക്കും
0) വൈസ്‌ പ്രസിഡന്റ്‌ :
പ്രസിഡന്റിനെ എല്ലാ (പവര്‍ത്തനത്തിലും സഹായിക്കുക, സംസ്ഥാന പ്രവര്‍ത്തക
സമിതി ഏല്‍പ്പിക്കുന്ന വകുപ്പുകള്‍ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുക.
(പസിഡന്റിന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങള്‍ സമിതി നാമ
നിര്‍ദ്ദേശം ചെയ്യുന്ന വൈസ്‌.,പസിഡന്റില്‍ നിക്ഷിപ്തമായിരിക്കും. ഒന്നില്‍ കൂടുതല്‍
വൈസ്‌.പ്രസിഡന്റുമാര്‍ ഉള്ള കമ്മറ്റികളില്‍ പ്രസിഡന്റിന്റെ അഭാവത്തില്‍ അദ്ദേഹ ത്തിന്റെ ചുമതകള്‍ വിഭജിച്ചു നല്‍കുവാന്‍ പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തകസമിതിക്ക്‌ അധികാരമുണ്ടായിരിക്കും,
0) സ്രെകട്ടറി;
1. ഉന്നതാധികാരസമിതിയും ജനറല്‍ബോഡിയും (പവര്‍ത്തകസമിതിയും (്രസിഡന്റി ന്റെ അനുമതിയോട്‌ കൂടി വിളിച്ചു ചേര്‍ക്കേണ്ടതും അവയിലെ നടപടിക്രമങ്ങള്‍ മിനുട്സ്‌ രേഖപ്പേടുത്തേണ്ടതും സ്രെകട്ടറിയുടെ ചുമതലകളാകുന്നു.
2.ജനറല്‍ബോഡി യോഗങ്ങള്‍ക്കുള്ള അറിയിപ്പ്‌ 7 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട അംഗങ്ങള്‍ക്ക്‌ സ്രെകട്ടറി നല്‍കേണ്ടതാണ്‌.
3. സംഘടനയ്ക്ക്‌ വേണ്ടി എല്ലാവിധ കത്തിടപാടുകള്‍ നടത്തുവാനും രശീതു നല്‍കു വാനും സ്രെകട്ടറിക്ക്‌ അധികാരമുണ്ടായിരിക്കുന്നതാണ്‌.
4. സംഘടനയുടെ സ്ഥാവരജംഗമ സ്വത്തുക്കളുടെ സൂക്ഷിപ്പ്‌ രജിസ്റ്റര്‍, ദൈനംദിന (പവര്‍ത്തനങ്ങള്‍ക്കായുള്ള രേഖകള്‍, മെമ്പര്‍മാരുദെ ബയോഡാറ്റ രജിസ്റ്റര്‍, സംഘടനയുടെ വെബ്സൈറ്റ്‌ എന്നിവ സ്വെകട്ടറിയുടെ സൂക്ഷിപ്പിലും അധികാര ത്തിലും ആയിരിക്കും.
5, അടിയന്തിരഘട്ടത്തില്‍ സംസ്ഥാന പ്രസിഡന്റുമായി ആലോചിച്ച്‌ പ്രതപ്രസ്ഥാവന
12 കള്‍ ഇറക്കുന്നതിനും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ സ്ഥാപന ങ്ങളിലോ, കോടതിയിലോ സംഘടനയെ പ്രതിനിധീകരിക്കുവാനും ആവശ്യമായ എഴുത്തുകളോ, വിശദീകരണം ആവശ്യപ്പെട്ടുള്ള കത്തുകളോ സര്‍ക്കാരിലേക്കോ, സര്‍ക്കാര്‍ സംവിധാനങ്ങളിലേക്കോ സെന്ററിന്റെ അനുമതിയോടെ അയക്കുവാനും ആവശ്യഘട്ടങ്ങളില്‍ സംഘടനയെ പ്രതിനിധീകരിക്കുവാനും സംസ്ഥാന സ്രെകട്ടറി ക്ക്‌ അധികാരമുണ്ടായിരിക്കുന്നതാണ്‌.
6. ജില്ലകളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലോ വ്യവഹാരവുമായി ബന്ധപ്പെട്ട്‌ കോടതി കളിലോ സംഘദനയെ പ്രതിനിധീകരിക്കുവാന്‍ അതാത്‌ ജില്ലാസ്രെകട്ടറിക്ക്‌ അധികാരമുണ്ടായിരിക്കുന്നതാണ്‌.
7. സംഘടനാപ്രവര്‍ത്തനങ്ങളും വിപുലീകരണം, ഭരണഘടന, പാര്‍ലമെന്ററികാര്യങ്ങള്‍, സമ്മേളനങ്ങള്‍, പബ്ലിക്‌ റിലേഷന്‍സ്‌, കറസ്പോണ്‍ഡന്‍സ്‌, ലീഗല്‍ സെല്‍ എന്നീ വകുപ്പുകള്‍ സ്വെകട്ടറിയുടെ അധികാരപരിധിയിലായിരിക്കും. ഈ വകുപ്പുകള്‍ ജോയിന്റ്‌ സ്രെകട്ടറിമാര്‍ക്ക്‌ വിഭജിച്ച്‌ നല്‍കാവുന്നതും എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല എന്ന്‌ തോന്നുന്നപക്ഷം സെന്ററിന്റെ അനുമതിയോടെ സ്വെകട്ടറിക്ക്‌ നേരിട്ട്‌ ഏറ്റെടുക്കാവുന്നതാണ്‌.
8. തന്റെ അഭാവത്തില്‍ സ്വെകട്ടറി എന്ന നിലക്കുള്ള ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കു വാന്‍ ജോയിന്റ്‌ സ്രെകട്ടറിമാരെ നിര്‍ദ്ദേശിക്കുവാന്‍ സ്രെകട്ടറിക്ക്‌ അധികാരമുണ്ടാ യിരിക്കുന്നതാണ്‌.
d) ഖജാന്‍ജി:
സംഘടനയുടെ സാമ്പത്തിക കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുകയും (പവര്‍ത്തക
സമിതിയുടെയും ജനറല്‍ബോഡിയുടെയും തീരുമാനപ്രകാരം ചെലവഴിക്കുകയും
ആവശയമായ പണം നല്‍കുകയും വരവ്ചെലവ്‌ കണക്കുകള്‍ സൂക്ഷിക്കുകയും ചെയ്യേണ്ടത്‌ ഖജാന്‍ജിയുടെ ചുമതലയാണ്‌. 5000 രൂപ വരെ സംഖ്യ ഖജാന്‍ജിക്ക്‌ കൈവശം വെക്കാവുന്നതാണ്‌.
ല) പ്രവര്‍ത്തക സമിതി അംഗം
പ്രവര്‍ത്തകസമിതിയുടെ തീരുമാനങ്ങള്‍ താന്‍ പ്രതിനിധികരിക്കുന്ന കീഴ്ഘടകങ്ങളില്‍
നടപ്പിലാക്കുവാന്‍ ഭാരവാഹികളെ സഹായിക്കുകയും ആവശ്യമായ ഗുണകരമായ
നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുക.
10. പ്രവര്‍ത്തക സമിതിയുടെ അധികാരങ്ങള്‍
1. സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഉന്നതാധികാരസമിതി (സെന്റര്‍)യുടെ അടിയന്തിരഘട്ടത്തിലെടുത്ത തീരുമാനങ്ങള്‍ അംഗീകരിച്ച്‌ നടപ്പിലാ ക്കുകയും ചെയ്യുക.
2, സബ്ബ്‌ കമ്മറ്റിയെ നിയമിക്കുകയും ചുമതലകള്‍ തീരുമാനിക്കുകയും ചെയ്യുക.
13 ദ.സംഘടനയുടെ അഡ്വക്കേറ്റിനേയും ഓഡിറ്ററേയും നിയമിക്കുകയും സിവില്‍, ര്രിമിനല്‍ തുടങ്ങിയ കേസുകളില്‍ സംഘടനയ്ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുക.
4. സംഘടനയ്ക്ക്‌ വേണ്ടി വരിസംഖ്യ, സംഭാവനകള്‍ മുതലായവ സ്വീകരിക്കുകയും ചെലവ്‌ വഹിക്കുകയും ചെയ്യുക, ജനറല്‍ബോഡി തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുക. സംഘടനയുടെ റിക്കാര്‍ഡുകളും കണക്കുകളും പരിശോധിക്കുക.
5. സംഘദനയുടെ സുഗമമായ പ്രവര്‍ത്തനത്തിനും മറ്റും ആവശ്യമെങ്കില്‍ ഓഫീസ്‌ ജീവനക്കാരെ നിയമിക്കുവാന്‍ പ്രവര്‍ത്തകസമിതിക്ക്‌ അധികാരമുണ്ടായിരിക്കുന്ന താണ്‌.
11. സ്ഥാനനഷ്ടം ബന്ധപ്പെട്ട കമ്മറ്റികളില്‍ ന്യായമായ കാരണങ്ങള്‍ ഇല്ലാതെ തുടര്‍ച്ചയായി മൂന്ന്‌ തവണ പങ്കെടുക്കാതിരുന്നാലോ 50% കുറവ്‌ ഹാജര്‍ നിലയാണെങ്കിലോ അവരുടെ പ്രവര്‍ത്തക സമിതി അംഗത്വം നഷ്ടപ്പെടുന്നതായിരിക്കും. സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കെ തിരെയും (പവര്‍ത്തകസമിതി തീരുമാനങ്ങള്‍ക്കെതിരെയും പ്രവര്‍ത്തിക്കുന്ന കമ്മറ്റി അംഗങ്ങളെ പ്രസ്തുത കമ്മറ്റിയില്‍ നിന്ന്‌ നീക്കം ചെയ്യുവാനും പ്രവര്‍ത്തകസമിതിക്ക്‌ അധികാരമുണ്ടായിരിക്കുന്നതാണ്‌.
12. ഒഴിവുകള്‍
സംസ്ഥാന/ജില്ലാ പ്രവര്‍ത്തകസമിതിയിലെ ഏതെങ്കിലും ഭാരവാഹികളുടെ രാജി
മൂലമോ മരണം മൂലമോ മറ്റു രീതിയിലോ സ്ഥാനം ഒഴിവുവന്നാല്‍ (പവര്‍ത്തകസമിതി
യിലെ ഒരു അംഗത്തിനെ പ്രസ്തുത ഭാരവാഹിയുടെ ഉത്തവാദിത്വം ഏല്‍പ്പിക്കുവാന്‍ സ്രെകട്ടറിയുമായികൂടി ആലോചിച്ച്‌ (പസിഡന്റിന്‌ അധികാരമുണ്ടായിരിക്കും. എന്നാല്‍ അതിനുശേഷമുള്ള ആദ്യത്തെ പ്രവര്‍ത്തകസമിതിയില്‍ മേല്‍കാര്ൃത്തിന്‌ അംഗീകാരം വാങ്ങിയിരിക്കേണ്ടതും ആകുന്നു. സംസ്ഥാന/ജില്ലാ/താലൂക്ക്‌ യൂണിറ്റ്‌ (പവര്‍ത്തക സമിതിയില്‍ നിന്ന്‌ മറ്റ്‌ ഏതെങ്കിലും മെമ്പര്‍മാര്‍ രാജിവെക്കുകയോ, മരണമൂലമോ, മറ്റ്‌ രീതിയിലോ ഒഴിവുണ്ടായാല്‍ ആ ഒഴിവുകള്‍ നികത്തുവാനുള്ള അധികാരം സംസ്ഥാന
/ജില്ലാ/താലൂക്ക്‌/യൂണിറ്റ്‌ പവര്‍ത്തകസമിതിക്കായിരിക്കും. ഇങ്ങനെ വരുന്ന ഒഴിവുകള്‍
നികത്തുന്നത്‌ ബന്ധപ്പെട്ട കീഴ്ഘദകങ്ങളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായി
രിക്കും.
13. തെരഞ്ഞെടുപ്പ്‌ രീതി
ജനറല്‍ബോഡി തെരഞ്ഞെടുക്കുന്ന റിട്ടേണിംഗ്‌ ഓഫീസറായിരിക്കും തെരഞ്ഞെടുപ്പ്‌
നടത്തുന്നതും നിയ്യനത്രിക്കുന്നതും. തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകസമിതി അംഗ
ങ്ങളുടെ ലിസ്റ്റ്‌ ,പഖ്യാപിക്കേണ്ടത്‌ റിട്ടേണിംഗ്‌ ഓഫീസറുദെ ചുമതലയാണ്‌. വരിസംഖ്യ
കൃത്യമായി അടയ്ക്കുന്ന സംഘടനയുടെ നിയമാവലികള്‍ അംഗീകരിക്കുന്ന ഏതൊ
രംഗത്തിനും തെരഞ്ഞെദുക്കുവാനും തെരഞ്ഞെടുക്കപ്പെടാനുമുള്ള അവകാശമുണ്ടാ 14 യിരിക്കും. ്രവര്‍ത്തകസമിതിയില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഭാരവാഹികളെ പ്രഖ്യാ പിക്കുന്നത്‌ റിട്ടേണിംഗ്‌ ഓഫീസറായിരിക്കും. സംസ്ഥാന ഭാരവാഹിത്വത്തിലേക്ക്‌ തെരഞ്ഞെടുക്കുന്ന ആള്‍ ജില്ലാ (പവര്‍ത്തക സമിതി അംഗമായിരിക്കണം. എന്നിരുന്നാലും ജില്ലാ (്രവര്‍ത്തകസമിതി അംഗമല്ലാത്ത ഒരാള്‍ക്ക്‌ സംസ്ഥാന ജനറല്‍ബോഡിയില്‍ പങ്കെടുക്കുന്ന ആ ജില്ലയിലെ പ്രതിനിധി കളുടെ ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന (പവര്‍ത്തകസമിതി അംഗവും തുടര്‍ന്ന്‌ ഭാരവാഹിയും ആകാവുന്നതാണ്‌. ഇങ്ങിനെ തെരഞ്ഞെടുക്കുന്ന ആളിലെ ആ ജില്ലയിലെ (പ്രവര്‍ത്തകസമിതി അംഗമാകേണ്ടതാണ്‌. ഇത്തരം സന്ദര്‍ഭ ത്തില്‍ ജില്ല പ്രവര്‍ത്തകസമിതിയുടെ പരമാവധി അംഗസംഖ്യ പരിഗണിക്കേണ്ടതില്ല. കൂടാതെ സംസ്ഥാന/ജില്ല പ്രസിഡന്റുമാരും സ്രെകട്ടറിമാരും തുടര്‍ച്ചയായി 2 തവണ മാത്രമേ പ്രസിഡന്റ്‌ /സ്രെകട്ടറി സ്ഥാനം വഹിക്കാന്‍ പാടുള്ളൂ. ഒരു തവണ സ്രെകട്ടറിയായി സമ്മേളനത്തില്‍ നിയമിതനായ ആള്‍ അടുത്ത തവണ (പ്രസിഡന്റായി നിയമിതനായാലും തിരിച്ചായിരുന്നാലും ഇത്‌ ബാധകമാണ്‌. 14. വോട്ടിംഗ്‌ പ്രതിനിധി സമ്മേളനത്തില്‍ വെച്ച്‌ റിട്ടേണിംഗ്‌ ഓഫീസര്‍ ഭരണഘടനാനുസൃതമായി വോട്ടിംഗ്‌ നടത്തുകയും ഫലപ്രഖ്യാപനം നടത്തേണ്ടതുമാണ്‌. പ്രവര്‍ത്തകസമിതി അംഗങ്ങളുടെ ലിസ്റ്റ്‌ (പാനല്‍) ഒന്നില്‍ കൂടുതല്‍ ഉണ്ടാകുന്നപക്ഷം വ്യത്യസ്ത പാനലില്‍ നിന്നും പൊതുവായവരെ സ്വീകരിച്ച്‌ ബാക്കിയുള്ളവരില്‍ നിന്നും തെരഞ്ഞെ ടുത്താല്‍ മതിയാവുന്നതാണ്‌. 15. അടിയന്തിര യോഗം അടിയന്തിരഘട്ടങ്ങളില്‍ ജനറല്‍ബോഡി യോഗങ്ങല്‍ വിളിച്ചു കൂട്ടുവാന്‍ അംഗങ്ങള്‍ക്ക്‌ ശുപാര്‍ശ ചെയ്യാവുന്നതാണ്‌. 50 പേരോ 1/3 അംഗങ്ങളോ (ഏതാണ്‌ കുറവ്‌) അംഗ ങ്ങള്‍ ആവശ്യപ്പെട്ടാല്‍ 10 ദിവസത്തിനുള്ളില്‍ യോഗം വിളിച്ചു ചേര്‍ക്കാന്‍ സ്രെകട്ടറി ബാദ്ധ്യസ്ഥമാണ്‌. പ്രവര്‍ത്തകസമിതിയുടെ അനുവാദത്തോടെ ജനറല്‍ബോഡിയോഗം വിളിച്ചു കൂട്ടുവാനും സ്രെകട്ടറിക്ക്‌ അവകാശമുണ്ട്‌. 16. ഫണ്ട്‌ അംഗങ്ങളുടെ മെമ്പര്‍ഷിപ്പ്‌, വരിസംഖ്യ, സംഭാവന എന്നിവയായിരിക്കും സംഘടന യൂടെ പൊതുഫണ്ട്‌ നിയമാനുസൃതമായ മറ്റു മാര്‍ഗ്ഗങ്ങളിലൂടെ സ്വരൂപിക്കുന്ന ഫണ്ടു കളും സംഘടനയുടെ പൊതുഫണ്ടായിരിക്കും. പൊതൂഫണ്ടില്‍ നിന്നുള്ള പണം താഴെ ഉദ്ദേശിച്ചിരിക്കുന്നതും ഇന്ത്യന്‍ ട്രേഡ്‌ യൂണിയന്‍ ആക്ടിലെ 1590 വകുപ്പനുസരിച്ചുള്ള ആവശ്യങ്ങള്‍ക്ക്‌ മാത്രമായി വിനിയോഗിക്കാവുന്നതുമാണ്‌. A. സംഘടനയുടെ ഭരണ കാര്യങ്ങള്‍ നിര്‍വ്ൃഹിക്കുന്നതിന്‌ 0. സംഘടനയുടെ ഉദ്യോഗസ്ഥന്‍മാരുടദെയും ഓഡിറ്റര്‍മാരുടെയും ശമ്പളവും 15 അലവന്‍സും നല്‍കുന്നതിന്‌
൦. സംഘടന കക്ഷിയായിട്ടുള്ളതോ അംഗങ്ങളുടെ രജിസ്‌ട്രേഷന്‍ സംബന്ധമായിട്ടു ള്ളതോ, ഭൂരിപക്ഷം മെമ്പര്‍മാരെ ബാധിക്കുന്ന ന്യായമായതോ തൊഴില്‍പരമായതോ ആയ നിയമ നടപടികള്‍ നടത്തുവാന്‍
0. സംഘടന എന്ന നിലയില്‍ അതിന്റെ തന്നെ വല്ല അവകാശങ്ങളേയോ അംഗങ്ങള്‍ അവരുടെ തൊഴിലുടമയായിട്ടോ, അംഗം പണികാക്കുന്ന വല്ല ആളുമായിട്ടോ ഉള്ള ഇടപാടില്‍ നിന്ന്‌ ഉഅഅവിക്കുന്ന അവകാശങ്ങള്‍ സ്ഥാപിക്കുന്നതിനോ. സംരക്ഷി ക്കുന്നതിനോ വേണ്ടി അന്യായം നടത്തുവാനും അതില്‍ വാദം ചെയ്യാനും.
€, അംഗങ്ങളുടെ ക്ഷേമകാര്യ (പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍
1. അംഗങ്ങള്‍ക്ക്‌ സാമൂഹികവും വിദ്യാഭ്യാസപരവുമായ നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടു ക്കുവാന്‍
ഉ. അംഗങ്ങള്‍ക്ക്‌ അവരുടെ തൊഴിലിനെ ബാധിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച്‌ പ്രതിപാദിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ തുടങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും.
൫. ഗവണ്‍മെന്റ്‌ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്ന വല്ല നിര്‍ദ്ദേശങ്ങളും നിയമങ്ങളും നടപ്പി ലാക്കി കൊടുക്കുന്നതിന്‌ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍
|. സംസ്ഥാന ഉന്നതാധികാര സമിതി (സെന്റര്‍) യോഗത്തിന്‌ എത്തിച്ചേരുന്ന അംഗ ങ്ങളുടെ TA/DA എന്നിവ സംസ്ഥാന കമ്മറ്റിയുടെ ഫണ്ടില്‍ നിന്നും, സംസ്ഥാന പ്രവര്‍ത്തനസമിതി യോഗത്തിന്‌ എത്തിച്ചേരുന്ന അംഗങ്ങളുടെ TA/DA എന്നിവ അതാത്‌ ജില്ലാകമ്മറ്റിയുടെ ഫണ്ടില്‍ നിന്നും വിനിയോഗിക്കാവുന്നതാണ്‌. എന്നാല്‍ മേല്‍ക്കാരൃത്തിന്‌ ആവശ്യമായി സംഖ്യ തീരുമാനിക്കുന്നതും ചട്ടം 13 ല്‍ ഫണ്ട്‌ എന്ന മേല്‍ ശീര്‍ഷകത്തില്‍ ഉപചട്ടം (a) മുതല്‍ (1) വരെയുള്ള കാര്യങ്ങള്‍ക്കും പ്രവര്‍ത്തക സമിതി യോഗത്തിന്റെ 2/3 ഭൂരിപക്ഷം വാങ്ങേണ്ടതാണ്‌. സംഘടനയുടെ ഓഫീസ്‌ കെട്ടിടം വാങ്ങുക/ നിര്‍മ്മിക്കുക മുതലായവക്കും വിനിയോഗിക്കാം.
17. ബാങ്‌ അക്കൌണ്ട്‌;
സംഘടനയ്ക്കുവേണ്ടി നേഷണലൈസ്ഡ്‌/ഷെഡ്യൂള്‍സ്‌/സഹകരണ ബാങ്കുകളില്‍
അക്കണ്ട്‌ തുടങ്ങുവാനും ഓപ്പറേറ്റ്‌ ചെയ്യുവാനും (പസിഡനന്‍്റ്‌, സ്െട്ടറി, ഖജാന്‍ജി
എന്നിവരെ കൂട്ടായി പ്രവര്‍ത്തകസമിതിക്ക്‌ അധികാരപ്പെടുത്താവു ന്നതാണ്‌. ഇതില്‍
ഏതെങ്കിലും രണ്ട്‌ പേര്‍ കൂട്ടായി ഒപ്പിട്ട്‌ ഓപ്പറേറ്റ്‌ ചെയ്യത്തക്ക രീതി യിലായിരിക്കണം
അക്കാണ്ട്‌ തുടങ്ങേണ്ടത്‌. 5000 രൂപയില്‍ കൂടുതല്‍ കയ്യിരിപ്പുള്ള സംഖ്യ ബാജ്‌;
അക്കൌണ്ടില്‍ നിക്ഷേപിക്കേണ്ടതാണ്‌.
16 18. സ്ഥാവര ജംഗമ വസ്തുക്കള്‍:
സംസ്ഥാന, ജില്ല, താലൂക്ക്‌ യൂണിറ്റ്‌ കമ്മറ്റികള്‍ക്കു വേണ്ടിയുള്ള സ്ഥാവര ജംഗമ
വസ്തുക്കള്‍ കമ്മറ്റി പ്രസിഡന്റ്‌, സ്രെകട്ടറി എന്നിവരുടെ പേരില്‍ കൂട്ടായി രജിസ്റ്റര്‍
ചെയ്യേണ്ടതാണ്‌.
19. ഓഡിറ്റ്‌:
1. ഓരോ വര്‍ഷത്തേയും വരവ്‌ ചെലവ്‌ കണക്കുകള്‍ പരിശോധിക്കുവാന്‍ സെന്റര്‍ കമ്മറ്റി അംഗമല്ലാത്ത (പ്രവര്‍ത്തകസമിതി അംഗങ്ങളായ രണ്ട്‌ ഇന്റേണല്‍ ഓഡിറ്റര്‍ മാരെ തെരഞ്ഞെടുക്കേണ്ടതാണ്‌. തെരഞ്ഞെടുക്കപ്പെട്ട ഓഡിറ്റര്‍ മാര്‍ സമിതിയുടെ വരവ്‌ ചെലവ്‌ കണക്കുകള്‍ പരിശോധിക്കേണ്ടതാണ്‌. തുടര്‍ന്ന്‌ അംഗീകൃത എക്സ്റ്റേണല്‍ ഓഡിറ്റര്‍മാരെക്കൊണ്ട്‌ ഓഡിറ്റ്‌ ചെയ്യിക്കേണ്ടതാണ്‌.
2. ഓഡിറ്റ്‌ റിപ്പോര്‍ട്ടുകള്‍ വാര്‍ഷിക ജനറല്‍ ബോഡിയില്‍ അംഗങ്ങളുടെ അറിവിലേ ക്കായി അവതരിപ്പിക്കേണ്ടതാണ്‌. ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ (പകാരമുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള ഭാവി നടപടികള്‍ ആവിഷ്ക്കരിക്കേണ്ടതാണ്‌.
20. പ്രവര്‍ത്തന വര്‍ഷം :
എല്ലാ കമ്മറ്റിയുടെയും പ്രവര്‍ത്തന വര്‍ഷം ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ
ആയിരിക്കും. എന്നാല്‍ വരിസംഖ്യ പുതുക്കുന്നത്‌ യൂണിറ്റ്‌ സമ്മേളനത്തിന്‌ മുമ്പ്‌
പൂര്‍ത്തിയാക്കേണ്ടതാണ്‌. വരവ്‌ ചെലവ്‌ കണക്കുകള്‍ 6 മാസത്തിലൊരിക്കലെങ്കിലും അതാത്‌ ഘടകങ്ങളില്‍ അവതരിപ്പിച്ച്‌ അംഗീകാരം വാങ്ങേണ്ടതാണ്‌.
21. യോഗങ്ങള്‍.
സംസ്ഥാന ജില്ലാ (പ്രവര്‍ത്തകസമിതി യോഗം ചേരുന്നതിന്‌ 7 ദിവസം മുമ്പേ നോട്ടീസ്‌
നല്‍കേണ്ടതും എന്നാല്‍ അടിയന്തിര (പ്രാധാന്യമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 24
മണിക്കൂര്‍ മുമ്പായി അറിയിപ്പ്‌ നോട്ടീസ്‌/ എസ്‌.എം.എസ്‌/ ഇമെയില്‍, വാട്സ്‌അപ്പ്‌
ടെലിഫോണ്‍ മുഖാന്തിരമോ നല്‍കി യോഗം വിളിച്ചു കൂട്ടാവുന്നതാണ്‌.
22. അച്ചടക്കം:
എല്ലാ അംഗങ്ങളും സംഘടനയുടെ അന്തസ്സും, അഭിമാനവും, ഉയര്‍ത്തിപ്പിടിക്കുവാനും
സംഘടനയുടെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അനുസൃതമായി
പ്രവര്‍ത്തിക്കുവാനും സ്വയം ഉത്തരവാദിത്തപ്പെട്ടിരിക്കുന്നു. സംഘടനയുടെ താല്‍പര്യ ങ്ങള്‍ക്ക്‌ എതിരായോ, സ്വാര്‍ത്ഥത ലക്ഷ്യമാക്കിയോ ഏതെങ്കിലും ഒരംഗം (പ്രവര്‍ത്തി ക്കുകയോ, അംഗത്തിന്റെ സാന്നിദ്ധ്യം സംഘടനയ്ക്ക്‌ ആപത്കരമായി പരിണമി
ക്കുകയോ, അംഗം സംഘടനാ നിയമങ്ങള്‍ അവഗണിക്കുകയോ ചെയ്യുന്ന പക്ഷം ആ
അംഗത്തിന്റെ പേരില്‍ അച്ചടക്ക നദപടി എടുക്കാവുന്നതാണ്‌.
(്രവര്‍ത്തകസമിതിയിലും മറ്റു സംഘടനായോഗങ്ങളിലും സംഘടനയുടെ അന്തസ്സും
യശസ്സും ഉയര്‍ത്തിപ്പിടിക്കുന്നതരത്തിലായിരിക്കണം അംഗങ്ങളുടെ പെരുമാറ്റവും
17 പ്രസംഗങ്ങളും. പ്രവര്‍ത്തക സമിതിയുടെയും മറ്റും സുഗമമായ പ്രവര്‍ത്തനത്തിന്‌
എന്തെങ്കിലും വിഘ്നം സൃഷ്ടിക്കികയോ മറ്റു മെമ്പര്‍മാര്‍ക്ക്‌ അഭിമാനക്ഷതം ഏല്‍പ്പി
ക്കത്തക്കവിധത്തിലുള്ള പരാമര്‍ശം ബോധപൂര്‍വ്വം നടത്തുകയോ ചെയ്യുന്ന മെമ്പര്‍മാരുടെ പേരില്‍ യോഗത്തില്‍ നിന്ന്‌ പുറത്താക്കലടക്കമുള്ള അച്ചടക്ക നടപടി കള്‍ സ്വീകരിക്കുവാന്‍ യോഗാദ്ധൃക്ഷന അധികാരമുണ്ടായിരിക്കുന്നതാണ്‌.
23. ഭേദഗതി:
സംഘടനയുടെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യുന്നതിന്‌
സംസ്ഥാന ജനറല്‍ ബോഡിക്ക്‌ അധികാരമുണ്ടായിരിക്കും. ആയതിന്‌ ജനറല്‍ബോഡി
യോഗത്തില്‍ പങ്കെടുക്കുന്നവരുടെ 2/3 കുറയാത്ത ഭൂരിപക്ഷം ഉണ്ടായിരിക്കേണ്ടതാണ്‌.
24. സൂക്ഷിപ്പ്‌;
സംസ്ഥാന, ജില്ലാ, താലൂക്ക്‌ ഏരിയാ, യൂണിറ്റ്‌ ഭാരവാഹികളും, യൂണിറ്റ്‌ സ്െട്ടറി
യുമാണ്‌ ഈ ഭരണഘടന കൈവശം വെക്കുന്നതിന്‌ അര്‍ഹരപ്പെട്ടവര്‍. സമ്മേളനത്തിന്‌
മുമ്പായി ചേരുന്ന സമിതിയില്‍ ഭരണഘടന തിരിച്ചേല്‍പ്പിക്കാന്‍ ഓരോരുത്തരും ഉത്തര വാദികളാണ്‌. താഴെ കാണിച്ച റിക്കാര്‍ഡുകള്‍ സംഘടനാ ഓഫീസില്‍ സൂക്ഷിക്കേണ്ട താണ്‌.
1. ബൈലോ
2. മെമ്പര്‍മാരുടെ റിക്കാര്‍ഡ്‌സ്‌
3. വാച്ചര്‍ ഫയല്‍
4. രസീത്‌ ബുക്ക്‌
5. അക്കൂണ്ട്‌ ബുക്ക്സ്‌
6. മിനുട്സ്‌ ബുക്ക്‌സ്‌
27. സംഘടനയുടെ രജിസ്ട്രേഷന്‍ സംബന്ധമായ എല്ലാ റിക്കാര്‍ഡുകളും
8. സീല്‍
9. ആസ്തി രജിസ്റ്റര്‍
25. പ്രമേയങ്ങള്‍ / ചോദ്യങ്ങള്‍ :
1. ജനറല്‍ബോഡി യോഗങ്ങളിലും എക്സിക്യൂട്ടീവ്‌ കമ്മറ്റി യോഗങ്ങളിലും അംഗങ്ങള്‍ ക്ക്‌ (പമേയങ്ങളും ചോദ്യങ്ങളും അയക്കാവുന്നതാണ്‌.
2.. പ്രവര്‍ത്തക സമിതിയില്‍ 24 മണിക്കൂര്‍ മുമ്പും ജനറല്‍ ബോഡിയില്‍ 48 മണിക്കൂര്‍ മുമ്പും (പമേയങ്ങളും ചോദ്യങ്ങളും സ്രെകട്ടറി വശം ഏല്‍പ്പിക്കേണ്ടതും അദ്ദേഹം പരിപാടിയില്‍ ഉള്‍പ്പെത്തേണ്ടതുമാണ്‌.
3. അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്ന യോഗത്തില്‍ ഹാജരായ മെമ്പര്‍മാരില്‍ നാലില്‍ ഒരു ഭാഗം അംഗങ്ങളുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ അവതരണാനു മതി നല്‍കേണ്ടതുള്ളൂ.
18 4. ഭാരവാഹികളുടെ പേരില്‍ അവിശ്വസ്പ്രമേയം അവതരിപ്പിക്കുന്നതിന്‌ എഴു ദിവസം മുമ്പ്‌ നോട്ടീസ്‌ നല്‍കേണ്ടതാണ്‌. അവിശ്വാസപ്രമേയം പാസ്സാവണമെങ്കില്‍ ഹാജരാ യ മെമ്പര്‍മാരുടെ 2/3 കുറയാത്ത ഭൂരിപക്ഷം ആവശ്യമാണ്‌.
5, ഓദ്യോഗിക ഭാരവാഹികളുടെ പേരില്‍ അവിശ്വാസ പ്രമേയം പാസ്സാക്കുന്ന പക്ഷം അവര്‍ ഉടന്‍ തന്നെ രാജിവെക്കേണ്ടതും മൂന്ന്‌ ദിവസത്തിനകം തങ്ങളുടെ ബാധ്യത കള്‍ ഏല്‍പ്പിച്ചു കൊടുക്കേണ്ടതുമാണ്‌. അത്തരം ഘട്ടങ്ങളില്‍ അതേ യോഗത്തില്‍ തന്നെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കേണ്ടതുമാണ്‌.
26. ക്ഷണിതാക്കള്‍ :
സംഘടനയുടെ വിവിധ ഘടകങ്ങളില്‍ അതത്‌ ഘടകങ്ങളുടെ അംഗീകാരത്തോടെ
ക്യണിതാക്കളെ ഉള്‍പ്പെടുത്താവുന്നതാണ്‌. സംഘടനയിലെ സീനിയര്‍ മെമ്പറോ,
വിവിധ വിഷയങ്ങളില്‍ (പാഗല്‍ഭ്യം തെളിയിച്ചവരോ ആയിരിക്കണം എന്ന വ്യവസ്ഥ യോടെയായിരിക്കണം. അവര്‍ക്ക്‌ വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല.
27. പിരിച്ചുവിടല്‍:
ഏതെങ്കിലും കാരണവശാല്‍ സംഘടനെ പിരിച്ചുവിടേണ്ട പക്ഷം 15 ദിവസം മൂന്‍കൂറാ
യി നല്‍കിയ സ്പെഷ്യല്‍ നോട്ടീസ്‌ അംഗങ്ങള്‍ക്ക്‌ നല്‍കിയതിനുശേഷം (പരത്യേക
ഉദ്ദേശ്ൃത്തോടുകൂടി കൂടുന്ന ജനറല്‍ബോഡിയോഗത്തിലൂദെ സംഘടന പിരിച്ചു വിടാവുന്നതാണ്‌. യോഗത്തില്‍ 2/3 അംഗങ്ങളുടെ ഭൂരിപക്ഷം വേണം. അങ്ങനെ പിരിച്ചുവിടുന്നപക്ഷം ഇതിന്റെ ബാധ്യത തീര്‍ത്ത്‌ എല്ലാ ആസ്തികളും ഇതേ ഉദ്ദേശ ത്തോടുകൂടി പ്രവര്‍ത്തിക്കുന്ന രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ക്ക്‌ നല്‍കുന്നതായി രിക്കും ഇത്‌ ജനറല്‍ബോഡിയുടെ അനുമതിയോടെ ആയിരിക്കും